വയനാട് ജില്ലയിലെ മാനന്തവാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലേക്കുള്ള 2025-26 അധ്യയന വര്‍ഷത്തിലെ രണ്ടാം വര്‍ഷ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 11/07/2025 വെള്ളിയാഴ്ച മാനന്തവാടി ഗവ: പോളിടെക്‌നിക് കോളേജില്‍ വച്ച് നടത്തുന്നതാണ്.
- പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 10-07-2025 വരെ അപേക്ഷിക്കാവുന്നതാണ്. നിലവില്‍ അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ടവര്‍ക്കും, 10-07- 2025 ന് മുന്‍പായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്.
- ബ്രാഞ്ച് മാറ്റമോ, കോളേജ് മാറ്റമോ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കേണ്ടതാണ്.
- സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാവിലെ 9.30 മൂതല്‍ 10.30 മണി വരെയുള്ള സമയത്ത് മാനന്തവാടി ഗവഃ പോളിടെക്‌നിക്കിൽ ഹാജരായി രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണ്.
- നിലവിലുള്ള ഒഴിവില്‍ റാങ്ക് അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നടത്തുന്നത്.
- എസ് എസ് എല്‍ സി, ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് ആനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്. നേരത്തെ ഏതെങ്കിലും സ്ഥാപനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണെങ്കില്‍ അഡ്മിഷന്‍ സ്ലിപ്പ് ഹാജരാക്കിയാല്‍ മതിയാകും.
- പ്രവേശനം ലഭിക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗ അപേക്ഷകരും ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരും കോഷന്‍ ഡിപ്പോസിറ്റായി 1000 രൂപയും ഒരു ലക്ഷത്തിനു മുകളില്‍ വരുമാനം ഉള്ളവര്‍ കോഷന്‍ ഡിപ്പോസിറ്റ് ഉള്‍പ്പെടെ ഫീസ് ആയി 4215 രൂപയും ലാറ്ററല്‍ എന്‍ട്രി ബ്രിഡ്ജ് കോഴ്‌സ് ഫീസ് ആയ 10000/- രൂപയും ATM Card/GPAY/PHONEPE/PAYTM, മുഖേന ഓഫീസില്‍ അടയ്ക്കേണ്ടതാണ്. കൂടാതെ പിടിഎ ഫണ്ട്, യൂണിഫോം തുടങ്ങിയവയുടെ തുകയായി ആണ്‍കുട്ടികള്‍ 4000/- രൂപയും പെൺകുട്ടികള്‍ 4500/- രൂപയും അടക്കേണ്ടതാണ്.
- നിലവിലുള്ള ഒഴിവുകളുടെ വിവരം www.polyadmissionorg എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 9400441764, 9539072559, 9605612261 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.